Saturday, May 9, 2009

സഹകരണ തത്വങ്ങള്‍

തുറന്നതും സ്വമേദയാ ഉള്ളതുമായ അംഗത്വം
അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം
ജനാധിപത്യ നിയന്ത്രണം
സ്വയംഭരണവും സ്വാതന്ത്ര്യവും
വിദ്യാഭ്യാസവും പരിശീലനവും വിജ്ഞാനവും
സംഘങ്ങള്‍ തമ്മില്‍ സഹകരണം
സമൂഹത്തോടുള്ള പ്രതിബദ്ധത

മനുഷ്യ സമുദായത്തോളം പഴക്കമുള്ള സഹകരണ തത്വങ്ങള്‍ക്ക്‌ ഇന്ന്‌ സാമൂഹിക ജീവിതത്തിലുള്ള സ്വാധീനം വളരെ വലുതാണ്‌.
യു.എസ്‌.എ. പോലുള്ള ലോക രാഷ്‌ട്രങ്ങളുടെ അടിത്തറയിളക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ പാഠത്തില്‍നിന്നും സഹകരണ മേഖലയുടെ കാഴ്‌ചപ്പാടുകള്‍ ശരിയായ വഴിയിലൂടെയായിരുന്നുവെന്ന്‌ പൊതു സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്‌.
മദ്ധ്യവര്‍ത്തികളുടെ ചൂഷണമില്ലാത്ത ഒരു സമൂഹത്തിനായി സാമ്പത്തിക വിഭവങ്ങള്‍ സാമൂഹിക പുരോഗതിക്ക്‌ ഉപയുക്തമാകുന്ന വിധത്തില്‍ സഹകരണ സംഘങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്ന സിദ്ധാന്തത്തിലും, സഹകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി വര്‍ഗ്ഗരഹിത സമൂഹം സൃഷ്‌ടിക്കാമെന്ന കാഴ്‌ചപ്പാടിലും നിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടേയും ഭാഗമായി അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുവാന്‍ മാത്രമല്ല ആഗോള സാമ്പത്തിക പ്രതിസന്ധികളില്‍ ചുവടു പിഴക്കാതെ പൊരുതിനിന്ന കരുത്തുകൊണ്ട്‌ ലോക സമൂഹത്തിനുതന്നെ ദിശാബോധം നല്‍കാനും സഹകരണ മേഖലക്കു കഴിയുന്നതാണ്‌. 

No comments:

Post a Comment