Saturday, May 9, 2009

കോഴിക്കോട് ജില്ലയുടെ വികസന രംഗത്ത് ജില്ലാ സഹകരണ ബാങ്കിന്റെ കൈമുദ്രകള്‍


കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്‌, ബാങ്കിംങ്ങ്‌ സേവന രംഗത്ത്‌ 91 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്‌.
ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1917 ഡിസംബര്‍ 3 ന്‌ മലബാര്‍ ഡിസ്‌ട്രിക്‌ട്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും 1917 ല്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്‌ത ഇന്നത്തെ കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കാണ്‌ കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ജില്ലാ സഹകരണബാങ്ക്‌.
കേരള സംസ്ഥാന രൂപീകരണത്തിന്‌ ശേഷം ബാങ്കിന്റെ പേര്‌ മലബാര്‍ കോ-ഓപ്പറേറ്റീവ്‌ സെന്‍ട്രല്‍ ബാങ്ക്‌ ലിമിറ്റഡ്‌ എന്നാക്കി മാറ്റി. 1958 മെയ്‌ 24 ന്‌ പുതിയ പേര്‌ സ്വീകരിച്ച ബാങ്കിന്റെ പ്രവര്‍ത്തന പരിധി അന്നത്തെ മലബാര്‍ മേഖലയിലുള്‍പ്പെട്ട പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌, വയനാട്‌ എന്നീ പ്രദേശങ്ങളായിരുന്നു.
ജനസംഖ്യാടിസ്ഥാനത്തില്‍ മലബാറില്‍ വിവിധ ജില്ലകള്‍ രൂപീകരിക്കപ്പെട്ടതോടെ ഓരോ ജില്ലക്കും പ്രത്യേകമായി ജില്ലാ സഹകരണ ബാങ്കുകള്‍ രൂപീകരിക്കപ്പെട്ടു. 1985 മെയ്‌ 3-ാം തിയ്യതിയാണ്‌ കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ എന്ന പേരിലേക്ക്‌ ബാങ്ക്‌ മാറിയത്‌.
കോഴിക്കോട്‌ ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടേയും മറ്റ്‌ കാര്‍ഷികേതര സംഘങ്ങളുടേയും വായ്‌പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ ഭവന നിര്‍മ്മാണം, ഗാര്‍ഹികം, വ്യവസായം, വ്യാപാരം, കാര്‍ഷികം തുടങ്ങി വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യക്തികള്‍ക്കും, അടിസ്ഥാന വികസന പദ്ധതികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വായ്‌പ അനുവദിച്ചുവരുന്നു.
ബാങ്ക്‌ അനുവദിച്ച്‌ വരുന്ന പ്രധാന വ്യക്തിഗത വായ്‌പകള്‍
1. ഉപഭോക്തൃ വായ്‌പകള്‍
2. സ്വര്‍ണ്ണ പണയ വായ്‌പകള്‍ (കാര്‍ഷികവും, കാര്‍ഷികേതരവും)
3. ഭവന വായ്‌പ
4. വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും, കരാറുകാര്‍ക്കും കേഷ്‌ ക്രഡിറ്റ്‌ വായ്‌പ
5. കമ്പ്യൂട്ടര്‍ വായ്‌പ
6. പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്കുള്ള വായ്‌പ
7. ചുമട്ടുതൊഴിലാളികള്‍ക്ക്‌ ഉപഭോക്തൃ വായ്‌പ
8. വിരമിച്ച ജീവനക്കാര്‍ക്കുള്ള വായ്‌പ
9. ദേശീയ സമ്പാദ്യ പദ്ധതി സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ വായ്‌പ
10. ഉദ്യോഗസ്ഥന്മാര്‍ക്കുള്ള വായ്‌പ
11. ചെറുകിട കച്ചവടക്കാര്‍ക്കുള്ള വായ്‌പ
12. കറണ്ട്‌ എകൗണ്ടിന്മേല്‍ ഓവര്‍ഡ്രാഫ്‌റ്റ്‌
13. ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, മാര്‍ക്കറ്റിംങ്‌ പ്രോജക്‌ടുകള്‍, ഷോറൂമുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള വായ്‌പ
14. സ്വരോജ്‌ഗാര്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ വായ്‌പ.
15. ഭവനശ്രീ പദ്ധതിപ്രകാരമുള്ള ഭവന വായ്‌പ
16. സ്വയം സഹായ സംഘങ്ങള്‍ക്ക്‌ വായ്‌പ.
17. മഴവെള്ള സംഭരിണികള്‍ നിര്‍മ്മിക്കുന്നതിനുള്ള വായ്‌പ
18. സ്വയം തൊഴില്‍ വായ്‌പ
ഇവയ്‌ക്കുപുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ പഞ്ചായത്ത്‌ മുഖേന നാളികേര വികസനത്തിന്‌ വായ്‌പയും ബാങ്കില്‍നിന്നും അനുവദിച്ചു വരുന്നുണ്ട്‌.
?വിഭവ വിന്യാസം
ആദ്യകാലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഭക്ഷ്യവസ്‌തുകള്‍ സംഭരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഐക്യനാണ്യ സംഘങ്ങള്‍ക്ക്‌ സ്വന്തം ഫണ്ടില്‍നിന്നും സാമ്പത്തിക സഹായം നല്‍കിക്കൊണ്ടാണ്‌ ബേങ്ക്‌ വിഭവവിന്യാസം ആരംഭിച്ചത്‌. പിന്നീട്‌ ഈ സംഘങ്ങള്‍ റൂറല്‍ ബേങ്കുകളും സഹകരണ ബേങ്കുകളുമായി രൂപാന്തരം പ്രാപിച്ചപ്പോഴും അംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വായ്‌പ അനുവദിച്ചു വന്നു. ജില്ലയിലെ വിവിധ സംഘങ്ങളും വിഭവശേഷിയില്‍ സ്വയം പര്യാപ്‌തത നേടിയപ്പോള്‍ ബേങ്കിന്റെ വിഭവ വിന്യാസത്തിന്‌ വേറെ മേഖലകള്‍ കണ്ടെത്തേണ്ടത്‌ അത്യന്താപേക്ഷിതമായി. അപ്രകാരമാണ്‌ വ്യക്തികള്‍ക്ക്‌ ബേങ്ക്‌ നേരിട്ട്‌ വായ്‌പ നല്‍കുവാന്‍ ആരംഭിച്ചത്‌. സംഘങ്ങള്‍ക്ക്‌ പുറമെ വ്യക്തികളുടെ എല്ലാവിധ ആവശ്യങ്ങള്‍ക്കും വായ്‌പ നല്‍കിവരുന്നു.
ആരംഭത്തില്‍ 125 വ്യക്തികളില്‍നിന്നും 71 സംഘങ്ങളില്‍ നിന്നുമായി പിരിച്ചെടുത്ത 13,300.00 രൂപയുടെ ഓഹരി മൂലധനമായിരുന്നു ബേങ്കിന്റെ കൈമുതല്‍.
1917 മുതല്‍ 2008 വരെയുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ 2003 മുതല്‍ നിക്ഷേപത്തിലും വായ്‌പാ വിതരണത്തിലും ബിസിനസ്സിലും ലാഭത്തിലും ശ്രദ്ധേയമായ നേട്ടങ്ങളാണ്‌ ബാങ്ക്‌ കൈവരിച്ചിട്ടുള്ളത്‌. കഴിഞ്ഞ 6 വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതിയുടെ സ്ഥിതിവിവര കണക്കുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.
(തുക ലക്ഷത്തില്‍)
ഇനം 2003 2004 2005 2006 2007 2008
നിക്ഷേപം 25684.00 32322.00 39526.00 52570.00 60851.00 79661.00
വായ്‌പ 23143.00 24959.00 34054.00 46899.00 59845.00 66299.00
ഓഹരിമൂലധനം 396.41 417.65 436.93 453.60 454.40 462.36
ലാഭം 5.64 74.39 116.34 201.41 102.04 106.00
എന്‍.പി.എ. 37.38 24.64% 14.68% 12.88% 12.78% 13.5%


കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കില്‍ അഫിലിയേറ്റ്‌ ചെയ്‌ത സഹകരണ സംഘങ്ങളുടെ വിശദാംശങ്ങള്‍ താഴെ പറയുന്നു.

അംഗത്വം എണ്ണം
പ്രാഥമിക കാര്‍ഷിക സഹകരണബേങ്കുകള്‍ 105
അര്‍ബ്ബന്‍ബേങ്കുകള്‍ 7
മാര്‍ക്കറ്റിംഗ്‌ സഹകരണ സംഘങ്ങള്‍ 9
സ്റ്റോര്‍ സഹകരണസംഘങ്ങള്‍ 10
നെയ്‌ത്ത്‌ സഹകരണ സംഘങ്ങള്‍ 34
കയര്‍ സഹകരണ സംഘങ്ങള്‍ 51
ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ 41
വ്യവസായ സഹകരണ സംഘങ്ങള്‍ 30
ക്ഷീരസഹകരണ സംഘങ്ങള്‍ 41
ആശുപത്രി സഹകരണ സംഘങ്ങള്‍ 14
മറ്റു സഹകരണ സംഘങ്ങള്‍ 109
ആകെ 451


ബാങ്കിന്‌ നിലവില്‍ 42 ശാഖകളാണുള്ളത്‌. പുരോഗമനപരവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്നും മുന്‍പന്തിയിലായ നമ്മുടെ നാടിന്റെ പ്രതിഛായക്ക്‌ തിളക്കംകൂട്ടുന്ന പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കോഴിക്കോട്‌ ജില്ലാ സഹകരണബാങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട 12 ഭരണസമിതി അംഗങ്ങളും 3 സര്‍ക്കാര്‍ നോമിനികളും ഉള്‍പ്പെട്ട 15 അംഗ ഭരണസമിതിയാണ്‌ ഭരണനിര്‍വ്വഹണം നടത്തുന്നത്‌.
ഭരണസമിതിയുടെ ഘടന താഴെ ചേര്‍ത്ത പ്രകാരമാണ്‌.
ണ്ണ കോഴിക്കോട്‌ താലൂക്കിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ/അര്‍ബന്‍ ബേങ്കുകളുടെ 4 പ്രതിനിധികള്‍.
ണ്ണ വടകര, കൊയിലാണ്ടി എന്നീ താലൂക്കുകളിലെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ/അര്‍ബന്‍ ബേങ്കുകളുടെ 3 പ്രതിനിധികള്‍ വീതം.
ണ്ണ ഒരു വനിതാ പ്രതിനിധി. (സംവരണം)
ണ്ണ ഒരു എസ്‌.സി/എസ്‌.ടി പ്രതിനിധി. (സംവരണം)
ഭരണസമിതി അംഗങ്ങള്‍
1. ശ്രീ. എം. മെഹബൂബ്‌, പ്രസിഡണ്ട്‌
2. ശ്രീ. ടി.സി. ഗോപാലന്‍ മാസ്റ്റര്‍, വൈസ്‌ പ്രസിഡണ്ട്‌
3. ശ്രീ. മനയത്ത്‌ ചന്ദ്രന്‍
4. ശ്രീ. സി. ഗംഗാധരന്‍
5. ശ്രീ. എം.നാരായണന്‍ മാസ്റ്റര്‍
6. ശ്രീ. പി. അബൂബക്കര്‍
7. ശ്രീ. പള്ളത്ത്‌ പത്മനാഭന്‍
8. ശ്രീ. കെ.പി. ബഷീര്‍
9. ശ്രീ. പി.ജി. ജോര്‍ജ്ജ്‌ മാസ്റ്റര്‍
10. ശ്രീമതി. സി.കെ. ഗീത
11. ശ്രീ. കെ. ശ്രീധരന്‍
12. ശ്രീ. കെ. ശ്രീധരന്‍, ഗവ: നോമിനി
13. ശ്രീ. ചന്ദ്രന്‍ മാസ്റ്റര്‍, ഗവ: നോമിനി

ഗല്യ ജലൃീെിിലഹ
ശ്രീ. കെ.വി. വേണുഗോപാലന്‍ (ജനറല്‍ മാനേജര്‍-ഇന്‍ചാര്‍ജ്ജ്‌)
ശ്രീ. കെ. നിത്യാനന്ദന്‍ (ഡെ.ജനറല്‍ മാനേജര്‍)
ശ്രീ. കെ. വിശ്വനാഥന്‍ (ഡെ. ജനറല്‍ മാനേജര്‍)
ശ്രീ. കെ. രത്‌നപ്രകാശന്‍ (സീനിയര്‍ മാനേജര്‍, റിക്കവറി സെന്‍ സെക്ഷന്‍
ശ്രീ. ഏ.കെ. ശ്രീധരന്‍ (സീനിയര്‍ മാനേജര്‍, മാനേജര്‍, മാര്‍ക്കറ്റിംങ്‌)
ശ്രീ. പി. ചന്ദ്രന്‍ (പ്രസിഡണ്ടിന്റെ പി.എ)

ഏരിയാ മാനേജര്‍മാര്‍
1. ശ്രീ. പി.പി. വിനോദ്‌കുമാര്‍, കക്കോടി
2. ശ്രീമതി. ഇ. ഊര്‍മിള, കോഴിക്കോട്‌
3. ശ്രീ. കെ.കെ. ബാലന്‍, പേരാമ്പ്ര
4. ശ്രീ. എം.കെ. ദേവദാസ്‌, കൊയിലാണ്ടി
5. ശ്രീ. വി. സുകുമാരന്‍, നാദാപുരം
6. ശ്രീ. എ.കെ. ശ്രീധരന്‍, വടകര
7. ശ്രീ. എം.വി. മനോഹരന്‍, ഫറോക്ക്‌
8. ശ്രീ. എം.കെ. രാജഗോപാലന്‍, കുന്ദമംഗലം

സീനിയര്‍ മാനേജര്‍മാര്‍
വി.ടി. ജയരാജന്‍, കോഴിക്കോട്‌ ശാഖ
പി.പി. പ്രേമകുമാരി വനിതാശാഖ
വി. രവീന്ദ്രന്‍ മലാപറമ്പ്‌ ശാഖ
എം. ദേവദാസന്‍ കോഴിക്കോട്‌ , സായാഹ്നശാഖ
സി. കൃഷ്‌ണന്‍, വടകര ശാഖ
സെക്ഷന്‍ മാനേജര്‍മാര്‍ (ഹെഡ്‌ ഓഫീസ്‌)
1. ശ്രീ. വി.വിജയന്‍ പേഴ്‌സണല്‍ & ജനറല്‍ വിഭാഗം
2. ശ്രീ. കെ. മൂസ ഇന്‍ഡസ്‌ട്രിയല്‍ & ഹൗസിംഗ്‌ ലോണ്‍
3. ശ്രീ. ടി. ശ്രീജേഷ്‌ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, ലോണ്‍ വിഭാഗം
4. ശ്രീ. ഏ.കെ. ഉണ്ണികൃഷ്‌ണന്‍ അക്കൗണ്ട്‌സ്‌ & ബേങ്കിംഗ്‌ വിഭാഗം
5. ശ്രീ. സി.പി. വേണുഗോപാലന്‍ പ്ലാനിംഗ്‌, ഡെവലപ്പ്‌മെന്റ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗം വിഭാഗം
6. ശ്രീമതി. എ. ശൈലജ ഇന്‍സ്‌പെക്ഷന്‍ വിഭാഗം
7. ശ്രീ. കെ.പി. അജയകുമാര്‍ ഇന്റേണല്‍ ആഡിറ്റ്‌ വിഭാഗം

ബാങ്കിന്റെ വിജിലന്‍സ്‌ സെല്‍ കണ്‍വീനര്‍
ശ്രീ. കെ. നിത്യാനന്ദന്‍ (ഡെ. ജനറല്‍ മാനേജര്‍)
കസ്റ്റമര്‍ ഗ്രീവന്‍സ്‌ സെല്‍ കണ്‍വീനര്‍
ശ്രീ. കെ. വിശ്വനാഥന്‍ (ഡെ. ജനറല്‍ മാനേജര്‍)
പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രീ. കെ. രത്‌നപ്രകാശന്‍ (സീനിയര്‍ മാനേജര്‍)
കോര്‍പ്പറേറ്റ്‌ ഇന്‍ഷുറന്‍സ്‌ എക്‌സിക്യൂട്ടീവ്‌
(ശ്രീ. കെ. നിത്യാനന്ദന്‍ (ഡെ. മാനേജര്‍)
വനിതാ സെല്‍ കണ്‍വീനര്‍
(ശ്രീമതി. എ. ശൈലജ (മാനേജര്‍)
ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്മിറ്റി കണ്‍വീനര്‍
ശ്രീ. കെ.വി. വേണുഗോപാലന്‍ (ജനറല്‍ മാനേജര്‍ ഇന്‍-ചാര്‍ജ്‌)

പഞ്ചവല്‍സര പദ്ധതികളില്‍ സഹകരണ മേഖലക്കും നല്‍കിയിരുന്ന പ്രമുഖസ്ഥാനം സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന്‌ ഇല്ലാതാവുകയും ലാഭക്കൊതിയുടേയും മത്സരത്തിന്റെയും മുഖമില്ലാതിരുന്ന സഹകരണ സ്ഥാപനങ്ങളും കമ്പോളത്തിനനുസരിച്ച്‌ മത്സരിച്ചു നിലകൊള്ളുന്ന അവസ്ഥ സംജാതമാവുകയും ചെയ്‌തു.
പലിശനിരക്കില്‍ തുടര്‍ച്ചയായി വന്ന ഏറ്റക്കുറച്ചിലുകളും മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇന്‍ഷുറന്‍സ്‌, ബിസിനസ്സ്‌, ഓഹരി മ്യൂച്ചല്‍ ഫണ്ട്‌ രംഗങ്ങളിലെ പുതിയ നിക്ഷേപസാദ്ധ്യതകളും സഹകരണ ബാങ്കിങ്ങ്‌ മേഖലയില്‍ ചെറുതായി ആശങ്കയുണ്ടാക്കി.
എന്നാല്‍ കുറഞ്ഞ നിക്ഷേപങ്ങള്‍ കൂടുതലായി ആര്‍ജ്ജിച്ചുകൊണ്ടും സ്വരൂപിക്കപ്പെടുന്ന നിക്ഷേപങ്ങള്‍ ലാഭകരമായി വിനിയോഗിച്ചുകൊണ്ടും വായ്‌പേതര മേഖലകളിലേക്ക്‌ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടും പ്രതിസന്ധികളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യം ബാങ്ക്‌ ഏറ്റെടുക്കുകയുണ്ടായി.
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയിലെ പുത്തന്‍ തലമുറ സ്വകാര്യബാങ്കുകള്‍ ആടിയുലഞ്ഞപ്പോഴും കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക്‌ ഒട്ടും ആശങ്കയുണ്ടായിരുന്നില്ല. വിദേശ ബാങ്കുകളിലും, വിദേശ ഇന്‍ഷൂറന്‍സ്‌ കമ്പനികളിലും ഓഹരി കമ്പോളത്തിലെ ഭാഗ്യപരീക്ഷണങ്ങള്‍ക്കും നിക്ഷേപമെറിയാത്തതിനാലാണ്‌ സാമ്പത്തിക രംഗത്തെ കാറ്റും കോളും ബാങ്കിനെ അസ്വസ്ഥതപ്പെടുത്താതിരുന്നത്‌.
ഓരോ വര്‍ഷവും നിക്ഷേപത്തിലും വായ്‌പാ വിതരണത്തിലും ബിസിനസ്സിലും ബാങ്കിനുണ്ടായിട്ടുള്ള പ്രവര്‍ത്തന മികവ്‌ കോഴിക്കോട്‌ ജില്ലയുടെ സാമ്പത്തിക സാമൂഹിക പുരോഗതിക്ക്‌ പൊതുവായി നല്‍കിയ സംഭാവന ചെറുതല്ല.
നെല്‍കൃഷിക്കാര്‍ക്കുള്ള പലിശ രഹിത വായ്‌പ, ക്ഷീരകര്‍ഷകര്‍ക്കുള്ള ``ക്ഷീര സമൃദ്ധി'' സമഗ്ര നാളികേര വികസന പദ്ധതി, വ്യാപാരമിത്ര എന്നീ പുതിയ വായ്‌പാ പദ്ധതികള്‍ക്കു പുറമേ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ബാലമിത്ര, ബാലനിധി, വിദ്യാനിധി എന്നീ നിക്ഷേപ പദ്ധതികളും, ആശ്രയ പെന്‍ഷന്‍ പദ്ധതി, മംഗല്യ നിക്ഷേപ പദ്ധതി, സുവര്‍ണ്ണാ കാഷ്‌ക്രെഡിറ്റ്‌, മത്സ്യ തൊഴിലാളികള്‍ക്കുള്ള ക്ഷേമ വായ്‌പാ പദ്ധതി എന്നിവയും നടപ്പിലാക്കുകയുണ്ടായി.
കാര്‍ഷിക വായ്‌പയുടെ പലിശ നിരക്ക്‌ കുറച്ചും, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന്‌ സഹായകരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമൊപ്പം സഹകരണ മേഖലയിലെ ടൂറിസം പ്രൊഫഷണല്‍ വിദ്യാഭ്യാസ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മുഖ്യ പരിഗണന നല്‍കിവരുന്നു.
സഹകരണ ശതാബ്‌ദിയുടെ ഭാഗമായി അംഗസംഘങ്ങളുമായി ഒത്തൊരുമിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ 75 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബാങ്ക്‌ നേതൃത്വം നല്‍കുകയുണ്ടായി. കുറഞ്ഞ ചിലവില്‍ പരിശോധനാസൗകര്യം ലഭിക്കുന്നതിന്‌വേണ്ടി കോഴിക്കോട്‌ 2008 ജനുവരിയില്‍ ആരംഭിച്ച സഹകരണ മെഡിക്കല്‍ ലാബോറട്ടറി സംസ്ഥാനത്തെ ആദ്യ സംരംഭമാണ്‌.
സഹകരണ നവരത്‌നം കേരളീയത്തിന്റെ ഭാഗമായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളോട്‌ സഹകരിച്ചുകൊണ്ട്‌ ബാങ്ക്‌ ഒരുലക്ഷം രൂപയുടെ പുസ്‌തകങ്ങളാണ്‌ വാങ്ങിച്ചത്‌.
അവശരായ സഹകാരികളെയും നാശോന്മുഖമായ സംഘങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേരളഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ച സഹകരണ നവരത്‌നം ബംബര്‍ ലോട്ടറിയുടെ 20 ലക്ഷം രൂപയുടെ ടിക്കറ്റാണ്‌ കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ മുഖേന വില്‍പ്പന നടത്തിയത്‌.
ഗവണ്‍മെന്റിന്റെ ``ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി''ക്കു പുറമേ മരണം, ക്യാന്‍സര്‍, ഹൃദ്രോഗം, മറ്റു മാരക രോഗങ്ങള്‍ എന്നിവമൂലം ദുരിത ബാധിതരായ വായ്‌പക്കാരെ സഹായിക്കാനായി ബാങ്ക്‌ നടപ്പിലാക്കിയ ``സ്‌പെഷ്യല്‍'' ഛഠട ലൂടെ വായ്‌പക്കാര്‍ക്ക്‌ പലിശ ഇളവുചെയ്‌ത്‌ നല്‍കുന്നത്‌ കേരള സംസ്ഥാനത്തിനുതന്നെ മാതൃകയായി മാറി.
കോഴിക്കോട്‌ ഒരു സിവില്‍ സര്‍വ്വീസ്‌ പരിശീലന കേന്ദ്രവും, സഹകരണ ജീവനക്കാര്‍ക്കുള്ള പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടും ആരംഭിക്കുന്ന കാര്യം ബാങ്കിന്റെ സജീവ പരിഗണനയിലുണ്ട്‌.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട്‌ കുടുംബശ്രീ അംഗങ്ങള്‍ക്കായി കുറഞ്ഞ പലിശനിരക്കില്‍ നടപ്പിലാക്കിയ ``ഗ്രാമശ്രീ'' ഭവന നിര്‍മ്മാണ പദ്ധതിക്കുപുറമേ ``എല്ലാവര്‍ക്കും വീട്‌ എല്ലാ വീടിനും കുടിവെള്ളം'' എന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റ്‌ ആവിഷ്‌കരിച്ച ഇ.എം.എസ്‌. ഭവന നിര്‍മ്മാണ പദ്ധതി നടത്തിപ്പിനായി ത്രിതല പഞ്ചായത്തുകള്‍ക്ക്‌ 100 കോടി രൂപ വായ്‌പ നല്‍കാനും ബാങ്കിന്‌ പദ്ധതിയുണ്ട്‌.
ജില്ലയിലെ കേന്ദ്ര സംഘമെന്ന നിലയില്‍ ഒരു നൂറ്റാണ്ടായി ബാങ്കിംങ്ങ്‌ സേവന രംഗത്ത്‌ തലയുയര്‍ത്തി നില്‍ക്കാന്‍ കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്കിന്‌ കഴിഞ്ഞത്‌ സഹകാരികളും അംഗസംഘങ്ങളും ഇടപാടുകാരും പൊതുജനങ്ങളും നല്‍കിയ നിസ്വാര്‍ത്ഥമായ പിന്തുണകൊണ്ടു മാത്രമാണ്‌.



No comments:

Post a Comment